Honeywood
28 ഡിസംബർ 2013
ഏകദേശം 3 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വലിയ വീടാണ്
Honeywood . പുറമേ നോക്കിയാൽ അത്ര വലുപ്പം തോന്നുകയില്ല . അകത്തു
പ്രവേശിക്കുമ്പോഴാണ് അതിൻറെ വലുപ്പം മനസ്സിലാകുന്നത് .മൂന്ന്
നിലകളിൽ എല്ലാവിധ സുഖ സൌകര്യങ്ങളോടും കൂടി സ്വന്തം താമസത്തിന് പണി കഴിപ്പിച്ചതാണ് .ഉടമസ്ഥൻ ഒരു വക്കീലാണ് .ദക്ഷിണാഫ്രിക്കയിൽ ഒരു വക്കീൽ എന്നു പറഞ്ഞാൽ 'പണച്ചാക്ക് ' എന്നു
വിശേഷിപ്പിച്ചാൽ അത് അധിക്ഷേപിക്കുന്നതിന് തുല്യമാണ് .പണത്തിൻറെ
container എന്നു തന്നെ വിളിക്കണം . അത്തരം ഒരാൾക്കേ ഇതുപോലെ ഒരു
സ്ഥലവും വീടും സ്വന്തമാക്കാൻ കഴിയുകയുള്ളൂ . Hout Bay കണ്ണായ സ്ഥലമാണ് . ധനികർ ഇവിടെ വലിയ പറമ്പുകളിൽ വീട് വെച്ച് താമസിക്കുന്നു . നൂറു ശതമാനം സ്വകാര്യത ഉറപ്പ് നല്കുന്ന ,വനസദൃശമായ പറമ്പുകൾ . മൂന്നു ദിക്കിലും മലനിരകൾ . ഒരു മലയുടെ നടുഭാഗത്ത് ആണ്
Honeywood . പൈകയിലോ വിലക്കുമാടത്തോ ഉള്ള ഒരു പറമ്പ് പോലെയാണ് ഈ പറമ്പ് കണ്ടപ്പോൾ എനിക്ക് തോന്നിയത് . വലിയ ആനിയും പ്ലാവും പുളിയും പനയും ഉള്ള ഒരു പുരയിടത്തിലാണ് ഞാൻ ജനിച്ചു വളർന്നത് . വീട് ചെറുതായിരുന്നു . ഇവിടെ വൻ യൂകലിപ്റ്റുസ് ,പൈൻ ,വിവിധതരം
പനകൾ എന്നിവയാണ് കൂടുതൽ . കാണാനും തണലിനും കൊള്ളാം .പഴങ്ങൾ ഒന്നുമില്ല .
ഉടമസ്ഥൻ അവുധിക്ക് തായ് ലാൻഡ് ൽ പോയിരിക്കുകയാണ് . അതുകൊണ്ടാണ് വാടകയ്ക്ക് തന്നത് . കൂടുതലും തടി കൊണ്ടാണ് വീട്
നിർമിച്ചിരിക്കുന്നത് . ഹോം theatre , Bar , Snooker ,സ്വിമ്മിംഗ് പൂൾ മുതലായ
സൌകര്യങ്ങളുണ്ട് .ഉടമസ്ഥന്റെ അച്ഛനാണ് ഞങ്ങളെ താക്കോൽ ഏൽപിച്ചത് . ഇവർ ജൂത വംശജരാണ് . സ്വാഗത സൂചകമായി ഒരു കുപ്പി
champagne ബോബന് സമ്മാനിച്ചിട്ട് അദ്ദേഹം പോയി . വാടക മുഴുവൻ
അടച്ചാണ് ബോബൻ ബുക്ക് ചെയ്തിരുന്നത് .ഒരു ദിവസത്തെ വാടക
4000 Rand . ( ഏകദേശം 24000 രൂപ ). സൌകര്യങ്ങൾ വിലയിരുത്തുമ്പോൾ
ഇത് വളരെ ന്യായമാണ് .
ടൂറിസം ,റിയൽ എസ്റ്റേറ്റ് എന്നിവ Cape Townൻറെ economyയിൽ പ്രധാന
പങ്കു വഹിക്കുന്നു . ദക്ഷിണാഫ്രിക്കയിലെ രണ്ടാമത്തെ നഗരമായ ഈ
പട്ടണവും പരിസരപ്രദേശങ്ങളും സഞ്ചാരികളെ സന്തോഷിപ്പിക്കുന്ന
നൂറു നൂറു കാര്യങ്ങൾ കൊണ്ട് അനുഗ്രഹീതമാണ് . അനേകം മലകളും
വനങ്ങളും കടലും ബീച്ചും നല്ല താമസസൗകര്യങ്ങളും സാഹസിക
കായികവിനോദങ്ങളും ഇവയിൽ ചിലത് മാത്രമാണ് . സിറ്റിയുടെ അടുത്ത്
തന്നെ വനങ്ങൾ നശിപ്പിക്കാതെ സൂക്ഷിച്ചത് ഈ നഗരത്തിന് മുതൽക്കൂട്ടാണ്. നഗരം ഒരു സ്റ്റേജ് ആണെങ്കിൽ വനങ്ങൾ അതിൻറെ
പുറകിലുള്ള കർട്ടൻ ആണ് .
സഞ്ചാരികളെ ആകർഷിക്കുന്നതിൽ നഗരവാസികളുടെ നല്ല പെരുമാറ്റം
ഒരു പ്രധാന പങ്ക് വഹിക്കുന്നു . ടൂറിസം അന്നദാതാവ് ആണെന്ന് അവർക്കറിയാം .
ഞങ്ങൾ ചെന്ന ദിവസം അത്താഴത്തിന്റെ പ്രശ്നം വന്നു . യാത്രാക്ഷീണം
കാരണം ഭക്ഷണം പാകം ചെയ്യാൻ കഴിയുകയില്ല . സമയം രാത്രി
8.30 . ആറു kilometre അകലെ ഒരു ഷോപ്പിംഗ് Centre ഉണ്ട് . അത് 8 ന്
അടച്ചു . Hout Bayയിൽ സീ ഫുഡിന്റെ ഒരു കടയുണ്ട് . അവരും അടയ്ക്കാനുള്ള തിടുക്കത്തിലായിരുന്നു . എങ്കിലും Hake,Snook എന്നിവ
വറുത്തതും ചിപ്സും കിട്ടി . പത്ത് പേർക്കുള്ള Take Away . R 500 .ഇത്
വളരെ ന്യായമാണ് . കഴിച്ചു കഴിഞ്ഞപ്പോൾ തോന്നി കുറേക്കൂടി
വാങ്ങാമായിരുന്നു എന്ന്. സഞ്ചാരികളെ പറ്റിക്കുക എന്ന ഏർപ്പാട്
ഇവിടെയില്ല .
29 ഡിസംബർ . യാത്രാക്ഷീണം കാരണം എല്ലാവരും നന്നായി ഉറങ്ങി .
Honeywood ൽ ചായയോ കാപ്പിയോ വേണമെങ്കിൽ തനിയെ ഉണ്ടാക്കി
കുടിക്കാനുള്ള സൌകര്യങ്ങളുണ്ട് . അത്യാവശ്യം snacks കൊണ്ടുവന്നിട്ടുണ്ട് .
Youngsters സാധാരണ താമസിച്ച് ഉറങ്ങി , വളരെ വൈകി എഴുനേല്ക്കുന്നവർ ആണ്. ഈ വീട്ടിൽ ആരായാലും മാരത്തോണ്‍
ഉറക്കത്തിൽ പെട്ടുപോകും . അത്ര മേത്തരം bed കളും ജമ്പോ തലയിണകളും
cushions ആണ്.
ഞാൻ വെളുപ്പിനെ ഉണരുന്ന ആളാണ് . പുറത്ത് പക്ഷികളുടെ
കലപില കേട്ടില്ല . TV കാണാമെന്നു വെച്ചാൽ അത് ഉറങ്ങുന്നവർക്ക് ശല്യമാകും. തറ തടി കൊണ്ടുള്ളതായതിനാൽ അധികം നടക്കാനും
പാടില്ല . PE യിൽ ബോബൻറെ ഗ്രന്ഥ ശേഖരത്തിൽ നിന്ന് പുത്തന്റെ മണം
മാറാത്ത ഒരു നോവൽ കൊണ്ടു വന്നിട്ടുണ്ടായിരുന്നു . " ഒരു സങ്കീർത്തനം
പോലെ'. വായിക്കാൻ പറ്റിയ അന്തരീക്ഷം . മറ്റുള്ളവർ ഉണരുന്നതുവരെ
അത് വായിച്ചിരുന്നു .
പുറത്ത് ഒരു ചെറിയ മരത്തിൽ ഇലകൾ അനങ്ങുന്നത് കണ്ടു . ഒരു
അണ്ണാൻ ഞാന്നുകിടന്ന് ഏതോ കാ പറിച്ചു തിന്നുകയാണ് .ഇവിടെ
പകലും ചീവീടുകളുടെ ശബ്ദം കേൾക്കാം .
8 മണി കഴിഞ്ഞപ്പോൾ എല്ലാവരും ഉണർന്നു . Breakfastനെപ്പറ്റി ആയി
ചർച്ചകൾ . Breakfast തയാറാക്കാനാണ് ഏറ്റവും എളുപ്പം . എമിൽ
Sparൽ പോയി സാധനങ്ങൾ വാങ്ങി കൊണ്ടു വന്നു .Bread ,buns ,sausage ,bacon ,
eggs, corn flakes മുതലായവ . ഒരു നല്ല breakfast കഴിച്ചിട്ട് ഇറങ്ങിയാൽ ലഞ്ച്
ഒഴിവാക്കാം .ഇന്ന് എങ്ങോട്ടൊക്കെ പോകണം എന്നതായി അടുത്ത
ചർച്ച .

This will be continued.
ReplyDelete