Friday, 19 June 2015

'' വ്യഭിചാരം കുറ്റമല്ല '' ( OPINION )

പണ്ടത്തെ  Black and  White   മലയാള സിനിമകളുടെ   അവസാനം  നായികാ നായകന്മാർ   തടസ്സങ്ങളെല്ലാം  നീങ്ങി  കല്യാണം  കഴിക്കുന്നതോടെ  ശുഭമായി
അവസാനിക്കുന്നവ  ആയിരുന്നു . വിവാഹത്തിനുള്ള  തടസ്സങ്ങളും  അവയെ
മറികടക്കുന്നതും  ആണ്  അന്ന്  പ്രേക്ഷകരെ  രസിപ്പിചിരുന്നത് .ഉദാഹരണം
പാടാത്ത   പൈങ്കിളി . ഞാൻ  ആദ്യം  കണ്ട  സിനിമയായിരുന്നു അത് .

ഇന്ന്  അതുപോലെ ശുഭമായി  അവസാനിക്കുന്ന  സിനിമകൾ  ഉണ്ടോയെന്ന്
അറിഞ്ഞുകൂടാ . കാരണം  വിവാഹം കൊണ്ട്  എല്ലാം  ശുഭമായി  എന്ന്
പറഞ്ഞുകൂടാ .ചിലപ്പോൾ  വിവാഹം  ഒരു  ദുരന്തത്തിന്റെ  തുടക്കവും
ആകാം . വിവാഹം  അല്ലെങ്കിൽ  ചുമ്മാ  ഒരുമിച്ചു താമസവും  ദുരന്തത്തിൽ
കലാശിച്ചേക്കാം .

കോഴിക്കോട്ട്  അതിഭീകരമായ  ഒരു  കൊലപാതകം  നടന്നു .കു ടുംബ കോടതിയുടെ  പരിസരത്ത് വെച്ച്  ഒരാൾ  തൻറെ  ഭാര്യയുടെ  കാമുകനെ
കുത്തിക്കൊന്നു . ഭാര്യയെ  കുത്തി  മുറിവേൽപ്പിച്ചു .ഇതുപോലുള്ള
സംഭവങ്ങൾ  ഇപ്പോൾ  സാധാരണയാണ് .

ഏപ്രിൽ മാസത്തിൽ  ദക്ഷിണാഫ്രിക്കയിൽ   പ്രമാദമായ  ഒരു  കൊലപാതകം
നടന്നു .ചെറുപ്പക്കാരിയായ  ഒരു അധ്യാപികയെ  സ്കൂളിലേയ്ക്ക്  പോകുന്ന
വഴി  അക്രമികൾ  തട്ടിക്കൊണ്ടുപോയി  വധിച്ചു . കേസ്  അന്വേഷിച്ചു വന്നപ്പോൾ  കണ്ടെത്തിയത്  അവളുടെ  ഭർത്താവ്  Quotation ഗുണ്ടകൾക്ക്
പണം  കൊടുത്ത്  കൊല്ലിപ്പിക്കുകയയിരുന്നു  എന്നാണ് . വലിയ business കാരനായ  ആ  ഗ്രീക്ക് വംശജന്   തൻറെ  സ്ഥാപനത്തിലെ  ഒരു  യുവതിയുമായി  രഹസ്യ ബന്ധമുണ്ടായിരുന്നു .ഭാര്യയെ  കൊല്ലാൻ  സാധിച്ചുവെങ്കിലും
കുറ്റകൃത്യത്തിൽ നിന്ന്  രക്ഷപ്പെടാൻ   അയാൾക്ക്  സാധിച്ചില്ല .ജാമ്യം കിട്ടാതെ
ഇപ്പോൾ   ജയിലിൽ   കഴിയുന്നു .

വളരെയേറെ   വ്യഭിചാരവും   divorce ഉം   cheating മായി  ബന്ധപ്പെട്ട
കൊലപാതകങ്ങളും   നടക്കുന്ന  രാജ്യമാണ്   ദക്ഷിണാഫ്രിക്ക .രാഷ്ട്രീയം,sports ,
കലാ രംഗങ്ങളിൽ  പ്രവർത്തിക്കുന്ന   പ്രമുഖരിൽ   വ്യഭിചാരികൾ  അല്ലാത്തവരെ  മഷിയിട്ട് നോക്കിയാലും   കണ്ടുകിട്ടാൻ  പ്രയാസം .ഇക്കാര്യത്തിൽ  മുമ്പനാണ്   ദക്ഷിണാഫ്രിക്കൻ  പ്രസിഡന്റ്‌  ജേക്കബ്‌  സുമാ .
അഞ്ചാറ്  ഭാര്യമാർ  ഉണ്ട് .ഒരിക്കൽ  തൻറെ  വീട്ടിൽ  സന്ദർശനത്തിന്  വന്ന
ഒരു   യുവതിയെ  rape ചെയ്തു .മുന്തിയ  വക്കീലന്മാരെ  വെച്ച്  വാദിച്ച്
കേസിൽ  രക്ഷപ്പെട്ടു . ഒരു  പ്രമുഖ വ്യക്തിയുടെ   മകളെ   പ്രേമിച്ച് അവളിൽ
ഒരു   കുട്ടി  ഉണ്ടായി . (love child )  പ്രസിഡന്റ്‌   ഇത്തരക്കാരൻ  ആണെങ്കിൽ
ജനങ്ങളുടെ   കാര്യം  പറയേണ്ടതില്ലല്ലോ .

പരമ്പരാഗത രീതിയിലുള്ള   വിവാഹം  ശക്തമായി  നിലനിൽക്കുന്ന  രാജ്യമാണ്  ഇന്ത്യ / കേരളം .എന്നാൽ   ഇതിന്  ഇളക്കം  സംഭവിച്ചേക്കാം .
ഇപ്പോൾത്തന്നെ  തുടക്കം  ആയിട്ടുണ്ട്‌ .ചുംബനസമരവും  താലി കത്തിക്കലും
ലക്ഷണങ്ങളാണ് .പ്രണയം ,പ്രേമം  മുതലായ വാക്കുകൾക്കുള്ള  അർത്ഥമല്ല
love എന്ന   വാക്കിന്  ഉള്ളത് .love   തട്ടിപ്പിൻറെ  അംശം  അടങ്ങിയ ഒന്നാണ് .

വ്യഭിചാരം  ഇന്നോ ഇന്നലെയോ  തുടങ്ങിയതല്ല . വ്യഭിചാരം ചെയ്ത
ഒരു സ്ത്രീയെ  കല്ലെറിഞ്ഞു കൊല്ലാൻ  തുടങ്ങിയവരോട്  യേശു  പറഞ്ഞു ,
'' പാപം  ചെയ്യാത്തവർ  കല്ലെറിയട്ടെ .'' അവർ  കല്ലുകൾ  താഴെയിട്ട്
പിന്തിരിഞ്ഞുപോയി .

മധ്യ കാലങ്ങളിൽ   ( Middle Ages )  ഭാര്യമാർ  cheat ചെയ്യുന്നതിനെ  തടയാൻ
പ്രഭുക്കന്മാർ   Chastity Belt എന്നൊരു  സാധനം  ഉപയോഗിച്ചിരുന്നു .പ്രഭു
ദൂരെ  എവിടെയെങ്കിലും  പോകുമ്പോൾ  ബെൽറ്റ്‌  ഭാര്യയുടെ  അരയിൽ കെട്ടിവെച്ച്  താക്കോലുമായി   പോകും .അന്നും  കള്ളതാക്കോലുകൾ
കിട്ടാനുണ്ടായിരുന്നു  എന്നത്  വേറൊരു  കാര്യം !

ചില രാജ്യങ്ങളിൽ  കല്ലേറ്  ശിക്ഷ  ഇന്നും നിലനിൽക്കുന്നു . ഇസ്ലാമിക്ക് സ്റ്റേറ്റ്
ഭീകരർ  ഈ  ശിക്ഷ  ഇപ്പോൾ  നടപ്പാക്കുന്നു .വ്യഭിചാര കുറ്റത്തിന്  പിടിക്കപ്പെടുന്ന  പുരുഷന്മാരെ  ഉയർന്ന കെട്ടിടങ്ങളുടെ  മുകളിൽ നിന്ന്
താഴേയ്ക്ക്   എറിയുന്നു .സ്ത്രീകളെ  കല്ലെറിഞ്ഞ്  കൊല്ലുന്നു .

പരമ്പരാഗത വിവാഹത്തിന്  ഈയിടെ ഒരു  കനത്ത  തിരിച്ചടി  കിട്ടി .Same -sex
വിവാഹത്തെപ്പറ്റി  Ireland ൽ


 ഒരു  ഹിതപരിശോധന  നടത്തിയപ്പോൾ   ഭൂരിപക്ഷം
ജനങ്ങൾ   അതിനെ  അനുകൂലിച്ച്  വോട്ട് ചെയ്തു .അയർലണ്ട്  ഒരു കത്തോലിക്കാ രാജ്യമായി   അറിയപ്പെടുന്നു .

വിവാഹം   ഒരു  മാരത്തോണ്‍  ഓട്ടം  പോലെയാണ് .ഓട്ടത്തിന്റെ  വെടി
മുഴങ്ങുമ്പോൾ  അയ്യായിരം പേർ  ഉണ്ടെങ്കിൽ   500 പേർ ഫിനിഷിംഗ് point കടന്നാൽ  ഭാഗ്യം . ബാക്കിയുള്ളവർ   ഓടി തളർന്ന്  ഇടയ്ക്കുവെച്ച്  ഓട്ടം
ഉപേക്ഷിക്കുന്നു .

വ്യഭിചാരത്തിന്  ഇന്ന്  വളരെയേറെ  അനുകൂല സാഹചര്യങ്ങളാണ്  ഉള്ളത് .
മൊബൈൽ ഫോണ്‍  ആണ്  കഥയിലെ  വില്ലൻ .വിവാഹജീവിതത്തെ  ആപ്പിലാക്കുന്ന  ആപ്പുകൾ ഇന്ന്  കൂടിവരികയാണ് .ചെലവ്  വളരെ  കുറവും .
വാസ്തവത്തിൽ  ചെകുത്താൻ  ഹവ്വയ്ക്ക് കൊടുത്ത  വിലക്കപ്പെട്ട  കനി
ഒരു  മൊബൈൽ ഫോണ്‍  ആയിരുന്നില്ലേ ?

ഭക്ഷണം  കഴിക്കുമ്പോൾ  വാരിവലിച്ച് തിന്നരുത് ,വയർ നിറയെ തിന്നരുത് ,അൽപ്പം  ഇടം  ഒഴിച്ചിടണം  എന്ന്  പഴമക്കാർ  പറയാറുണ്ട് . love ൻറെ കാര്യത്തിലും  ഇത് ശരിയാണു് .  അല്ലെങ്കിൽ   പറ്റിക്കപ്പെടും .

ദക്ഷിണാഫ്രിക്കയിലെ   പരമോന്നത കോടതിയായ   Constitutional  Court ,സുപ്രധാനമായ  ഒരു  വിധി  പുറപ്പെടുവിച്ചു . വ്യഭിചാരം  കുറ്റമല്ല .
വിവാഹം  നല്ലതാണ് . രണ്ടുവ്യക്തികൾ  പരസ്പരം  സ്നേഹിച്ചും  ബഹുമാനിച്ചും  വിവാഹം  ചെയ്ത് ജീവിച്ചാൽ  വളരെ നല്ലതാണ് .എന്നാൽ
ഒരാൾ  cheat ചെയ്‌താൽ   അതിൽ   കോടതിക്ക്  ഇടപെടാനാവില്ല . അത്
വ്യക്തികൾ  തമ്മിൽ  പറഞ്ഞു തീർക്കേണ്ട  കാര്യമാണ് .

ഒരു  വെള്ളക്കാരന്റെ  ഭാര്യ  അയാളെ  ഉപേക്ഷിച്ച്   വേറൊരാളുടെ കൂടെ
പോയി .ഭാര്യയുടെ   കാമുകനിൽ നിന്ന്   നഷ്ടപരിഹാരം  ആവശ്യപ്പെട്ട്
കൊടുത്ത  കേസ്  തള്ളിക്കൊണ്ടാണ്   പരമോന്നത കോടതി   സുപ്രധാനമായ
വിധി  പുറപ്പെടുവിച്ചത് . ലോകത്തിൽ  ഏറ്റവും  പുരോഗമന സ്വഭാവമുള്ളതാണ്   ദക്ഷിണാഫ്രിക്കയുടെ   ഭരണഘടന .


2 comments:

  1. Adultery എന്ന അർത്ഥത്തിലാണ് 'വ്യഭിചാരം '' ഇവിടെ ഉപയോഗിച്ചിട്ടുള്ളത് .പരസ്ത്രീഗമനം / പരപുരുഷ സംഗമം എന്നിവ type ചെയ്യാൻ പ്രയാസം .

    ReplyDelete
  2. എഴു്താൻ വിട്ടുപോയത്‌ : വിവാഹ ജീവിതം മുന്നണി രാഷ്ട്രീയം പോലെയാണ് .ആട്ടും തുപ്പും തൊഴിയും ഒക്കെ ചിലപ്പോൾ കിട്ടും .പക്ഷേ എല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോകുന്നതാണ് ഭേദം .അല്ലെങ്കിൽ വഴിയാധാരമാകും .U ഡി F വിട്ടുപോയ ഒറ്റയാന്മാരുടെ ഇന്നത്തെ ഗതികേട് ഉദാഹരണം .

    ReplyDelete