Saturday, 16 April 2016

എന്തുകൊണ്ടാണ് ഇത്ര ക്രൂരത ? -2 ( ചിന്ത )

 ഈ    വിഷയത്തെപ്പറ്റി   ഒരു   അനുബന്ധം   എഴുതണമെന്ന്  ഉദ്ദേശിച്ചിരുന്നില്ല . രണ്ട്   സംഭവങ്ങളുടെ   റിപ്പോർട്ട്‌   കണ്ടപ്പോൾ   പ്രതികരിക്കണമെന്ന്   തോന്നി . ഒരാഴ്ച മുമ്പ്   അങ്കമാലിയിൽ   ഒരു
81 -കാരൻ   ഭാര്യയേയും   മകനേയും   വെട്ടി ക്കൊന്നു . വെട്ടിക്കൊല  കേരളത്തിൽ   നാട്ടുനടപ്പയാതിനാൽ    ഈ   സംഭവത്തെപ്പറ്റി   പിന്നീട്
കൂടുതൽ   ഒന്നും   കേട്ടില്ല . ഇന്ന്   വേറൊരു   വാർത്ത   കണ്ടു . രണ്ട്
യുവാക്കൾ  ചേർന്ന്   ഒരു   ആറുവയസ്സുകാരിയെ    പീഡിപ്പിച്ചു . ഒരാളെ
അറസ്റ്റ്   ചെയ്തു .മറ്റേ ആൾ   വിദേശത്തേയ്ക്ക്    രക്ഷപ്പെട്ടു . അപ്പോൾ
ചോദിച്ചുപോവുകയാണ് , എന്തുകൊണ്ടാണ്   ഇത്ര   ക്രൂരത ?


സാധാരണയായി    പ്രായം   ഏറുന്തോറും    മനസ്സ്   കൂടുതൽ  പക്വതയുള്ളതാകും , ക്ഷമയും   ആത്മസംയമനവും     കൂടും എന്നാണ്
ഇതുവരെ    വിചാരിചിട്ടുള്ളത് . പക്ഷേ   ഒരു  81കാരൻ    ഭാര്യയേയും
മകനേയും   വകവരുത്തി   എന്ന്  കേട്ടപ്പോൾ   വിശ്വസിക്കാൻ  സാധിച്ചില്ല .
യുവാക്കൾ   ആറു വയസ്സുകാരിയെ    പീഡിപ്പിച്ചതായി   കേട്ടപ്പോൾ
അത്ഭുതം   തോന്നിയില്ല . ചില  അച്ഛന്മ്മാർ   പെൺമക്കളെ   പീഡിപ്പിക്കുന്ന
കാലമാണ്   ഇത് . ഒരു   കാര്യത്തിൽ   താലിബാനോട്   എനിക്ക്   യോജിപ്പാണ് .താലിബാൻ   ആണെങ്കിൽ   ആ  യുവാക്കളെ   കല്ലെറിഞ്ഞു കൊല്ലും .അല്ലെങ്കിൽ   തൂക്കി   കൊല്ലും .അതിര് കടന്ന    മനുഷ്യാവകാശങ്ങൾ
ആണ്   ഇന്ത്യയിൽ   ക്രൂരകൃത്യങ്ങൾ  ചെയ്യാൻ   പ്രേരണ   ആകുന്നത് .

ആ   വയസ്സനെപ്പറ്റി   കൂടുതൽ   ഒന്നും   അറിയില്ല . ഒരുപക്ഷേ   മാനസിക
രോഗം  ഉണ്ടായിരുന്നിരിക്കാം .അഥവാ   മാനസികരോഗം  ഇല്ലായിരുന്നു
എന്നാണെങ്കിൽ   അദ്ദേഹത്തിൻറെ മുൻഗണന   മനുഷ്യജീവന്   അല്ലായിരുന്നു . A സി    അധികമായി   ഭാര്യയും   മകനും  ഉപയോഗിച്ച്
ബില്ലിൽ   തുക  കൂടിയതാണ്   അദ്ദേഹത്തെ   പ്രകോപിപ്പിച്ചത് . പണത്തിനാ യിരുന്നു  അയാളുടെ   മുൻഗണന .

നമ്മളിൽ   പലർക്കും  ഒരു  എട്ടുകാലിയെയോ   പാറ്റയെയോ  കൊല്ലാൻ
മടിയാണ് . അത്രയും   ക്രൂരത   കാണിക്കാനുള്ള   മനക്കട്ടി  പലർക്കും
ഇല്ല . ഞങ്ങൾ  1981 മുതൽ   1987  വരെ   നൈജീരിയയിൽ   ആയിരുന്നു .
അന്ന്   frozen ചിക്കൻ   ഇല്ല . മാർക്കറ്റിൽ നിന്ന്    നാടൻ കോഴിയെ  വാങ്ങി
കൊണ്ടുവന്ന്  കൊല്ലുകയായിരുന്നു   പതിവ് . എൻറെ   സുഹൃത്ത്‌  പരേതനായ  ഭാനുവിന്   കോഴിയെ  കൊല്ലാൻ  മനസ്സില്ലായിരുന്നു . അദ്ദേഹം
വിദ്യാർത്ഥികളെ   വിളിച്ച്  ആ  ക്രൂരകൃത്യം   ചെയ്യിച്ചിരുന്നു . കോഴിയെ
കഴുത്തുഞ്ഞെരിച്ച് , അല്ലെങ്കിൽ  കണ്ടിച്ച്  കൊല്ലുന്നതിന്  എനിക്ക്
യാതൊരു   മടിയും  ഇല്ലായിരുന്നു . ഇന്നാണെങ്കിൽ  ഞാൻ   ആ  ക്രൂര കൃത്യം
ചെയ്യുകയില്ല .കാരണം   എന്നിലെ   ചെറിയ  ക്രൂരത  എന്നെ  വിട്ടുപോയിരിക്കുന്നു .

ക്രൂരത   ഒരു   മെഗാസീരിയൽ പോലെ   തുടർന്നുകൊണ്ടിരിക്കുന്നു . വയനാട്ടിൽ   ഒരാൾ  തൻറെ   മൂന്ന് കുട്ടികൾക്ക്  വിഷം കൊടുത്ത ശേഷം
ആൽമഹത്യ ചെയ്തു . പക്ഷേ   കുട്ടികൾ   മരിച്ചില്ല .കൊടും ക്രൂരതയുടെ
ഞെട്ടിപ്പിക്കുന്ന   ഓർമ്മകളുമായി    ആറ്റിങ്ങൽ   ഇരട്ടകൊലപാതക കേസ്ൻറെ   വിധി  വന്നു .

മതവിശ്വാസം ,ഉന്നത വിദ്യാഭ്യാസം ,ഉയർന്ന   പദവി -ഇവയൊന്നും  മനുഷ്യൻറെ   ക്രൂരതയ്ക്ക്   പരിഹാരമാകുന്നില്ല . ലാറ്റിൻ  അമേരിക്കൻ
രാജ്യങ്ങൾ   കത്തോലിക്കാ രാജ്യങ്ങൾ   ആയിട്ടാണ്   അറിയപ്പെടുന്നത് .
എന്നാൽ   ലോകത്തിൽ   ഏറ്റവും   അധികം  കൊലപാതകങ്ങൾ  നടക്കുന്നത്
Mexico , Colombia ,Brazil ,Honduras  മുതലായ    രാജ്യങ്ങളിൽ   ആണ് . മയക്കുമരുന്ന് , അധോലോകം  എന്നിവയുമായി   ബന്ധപ്പെട്ടാണ്   കൊലപാതകങ്ങൾ .Mexico യിൽ    കഴിഞ്ഞ വർഷം    60000 പേർ   കൊല്ലപ്പെട്ടു .

ശ്രീലങ്ക ,Thailand , Mynmmar   മുതലായ   രാജ്യങ്ങളിൽ   ബുദ്ധസന്യാസിമാർ
അക്രമത്തിൽ   പങ്കു ചേർന്നതായി   കേട്ടിട്ടുണ്ട് . 1994 ൽ    റുവാണ്ടയിൽ
നടന്ന   കൂട്ടക്കൊലയിൽ   എട്ടുലക്ഷം  പേരെ വെട്ടിക്കൊന്നു . ഇതിൽ
ഒന്നോ രണ്ടോ   കത്തോലിക്കാ വൈദികർ    പ്രതികളാണെന്ന്   കേട്ടിട്ടുണ്ട് .
ഒറീസ്സയിൽ    ഭജരന്ഗ് ദൽ  തീവ്രവാദികൾ   ക്രൈസ്തവർക്ക്  എതിരായി
കൊടിയ   ക്രൂരത   അഴിച്ചുവിട്ടത്    മറക്കാറായിട്ടില്ല .ഇസ്ലാമിക്‌ സ്റ്റേറ്റ്
ക്രൂരതയിൽ    സർവ്വകാലറെക്കോർഡ്‌    ഭേദിച്ചുകൊണ്ടിരിക്കുന്നു .


ഓരോ  മനുഷ്യനിലും   നന്മയും  ക്രൂരതയും   ഉണ്ട് . ക്രൂരത  എപ്പോഴാണ്  activate ആകുന്നതെന്ന്    പ്രവചിക്കാനാവില്ല . Shakespeare ടെ    Romeo and
Juliet   നാടകത്തിൽ   Lawrence അച്ചൻ    പറയുന്ന   വാക്കുകൾ   ശ്രദ്ധിക്കുക .അദ്ദേഹം   പണ്ഡിതനും   ഗവേഷകനും   ആണ് .ലോകത്തിൽ  തീർത്തും
മോശമായ   ഒന്നും  ഇല്ലെന്ന്   അദ്ദേഹം   പറയുന്നു
.
For  naught so vile that on the  earth doth  live
......................          .............    ...............


  Within  the infant  rind  of this  weak  flower
   Poison  hath  residence ,and   medicine  power
.......               ............    ...................   ...............
Two   such  opposed kings  encamp  them  still
In  man  as well as herbs -grace   and  rude will

                                       ( Act 2 ,Scene 2 )

ഒരേ   പൂവിൽതന്നെ    ഔഷധവും   വിഷവും  ഉണ്ട് . മനുഷ്യനിലും
അതുപോലെ   നന്മയും   തിന്മയും   ഉണ്ട് . തിന്മയുടെ   അളവ്  കൂടുമ്പോൾ
ദുരന്തം   സംഭവിക്കുന്നു  എന്ന്   അദ്ദേഹം   പറയുന്നു .

പ്രകൃതിയെയും   മനുഷ്യനെയും   ആഴത്തിൽ   സ്നേഹിക്കുന്ന   Lawrence
അച്ചൻ   ആല്മഹത്യക്കു  എതിരായി   പറയുന്നത്   വളരെ   ശ്രദ്ധേയമാണ് .
വിവാഹത്തിൻറെ   ദിവസം  തന്നെ   നാടുകടത്തപ്പെട്ട    Romeo , കടുത്ത
നിരാശയിൽ    അച്ചനെ   സമീപിക്കുന്നു . ഒരു കൊലപാതകം  ചെയ്തതിനാണ്
Romeo ക്ക്    നാടുകടത്തൽ   ശിക്ഷ   കിട്ടിയത് . എന്നാൽ   ഈ   ശിക്ഷ
ഒരു   അനുഗ്രഹമാണ്  എന്ന്   അച്ചൻ   പറയുന്നു . കാരണം   വധശിക്ഷ കിട്ടേണ്ട  കുറ്റത്തിന്    നാടുകടത്തൽ  എന്ന   മൃദുവായ   ശിക്ഷയാണ്
നിനക്ക്   കിട്ടിയത് . എല്ലാ   പ്രശ്നങ്ങളും  തീരും  ,എല്ല്ലാം    ശുഭമാകും
എന്ന്   അച്ചൻ   ആശ്വസിപ്പിക്കുന്നു .ആൽമഹത്യ ചെയ്യാൻ   കത്തി
എടുത്ത   Romeo യെ    ഉപദേശിച്ചും    ശകാരിച്ചും   അച്ചൻ  പിന്തിരിപ്പിക്കുന്നു .
താൽക്കാലികമായി എങ്കിലും .


Romeo യെ   ഉപദേശിക്കാൻ    Lawrence അച്ചൻ  ഉണ്ടായിരുന്നു .ഇന്ന്  ചില
കുട്ടികൾക്ക്    ഉപദേശിക്കാൻ   ആരുമില്ല . ആവശ്യമുള്ളതൊക്കെ   വാങ്ങിച്ചുകൊടുത്ത്    സ്കൂളിലോ   കോളേജ് ലോ     അയച്ചാൽ  എല്ലാം
തികഞ്ഞു  എന്നാണ്   ചില   മാതാപിതാക്കൾ    കരുതുന്നത് . മക്കളെ
നഷ്ടപ്പെട്ടുകഴിയുമ്പോഴാണ്    അവർ   കാര്യങ്ങൾ   മനസ്സിലാക്കുന്നത് .

പ്രകൃതിയെയും   വളർത്തുമൃഗങ്ങളേയും   വളരെ അധികം   സ്നേഹിക്കുന്നവർ  ധാരാളമുള്ള   ഒരു  സ്ഥലമാണ്   Delareyville . നിശബ്ദത
ഉള്ള   സ്ഥലമാണ് . ധാരാളം   മരങ്ങളും  പൂക്കളും   പക്ഷികളും  ഉണ്ട് .
മുറ്റത്ത്‌   എപ്പോഴും   ഏതെങ്കിലും  പക്ഷികൾ  നടക്കുന്നത്   കാണാം .
സ്കൂളിലേയ്ക്ക്   പോകുന്ന  വഴിക്ക്   ധാരാളം   പക്ഷികളെ   കാണാം .
ചിലപ്പോൾ   റോഡിൻറെ   നടുക്കാണ്  കാണുന്നത് . കീരികളെയും  കാണാം .
അപ്പോൾ   horn   അടിച്ച്   അവയെ   മാറ്റിവിടുകയാണ്   ചെയ്യുന്നത് .ഒരു
ദിവസം   സ്കൂളിൽ   കാർ  നിറുത്തിയപ്പോൾ  bonnet നടുത്ത്   ഒരു  ശബ്ദം
കേട്ടു . ഒരു   പക്ഷി   കുടുങ്ങിയിരിക്കുന്നു . ഞാൻ  അതിനെ  എടുത്ത്  പറപ്പിച്ചു . കാരണം  എൻറെ  ക്രൂരതയ്ക്ക്   കുറവുണ്ടായിരിക്കുന്നു .








2 comments:

  1. ഇന്ന്‌ കാസർഗോഡ് ഒരു IT student അച്ഛനെയും അമ്മയെയും മറ്റ് മൂന്നുപേരെയും വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ആൽമഹത്യ ചെയ്തു .മാനസികരോഗം ഉള്ളതുപോലെ തോന്നുന്നു .

    ReplyDelete
  2. ഇന്ന്‌ കാസർഗോഡ് ഒരു IT student അച്ഛനെയും അമ്മയെയും മറ്റ് മൂന്നുപേരെയും വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ആൽമഹത്യ ചെയ്തു .മാനസികരോഗം ഉള്ളതുപോലെ തോന്നുന്നു .

    ReplyDelete