Sunday, 3 April 2016

സരിതയുടെ കത്ത് ( OPINION )

"Laughter  is the best  medicine .'' എന്നാണ്   ചൊല്ല് . ഇത്   ജീവിതത്തിൽ   നിത്യ
വും പ്രാവര്ത്തികമാക്കുന്ന    ചിലർ   കൂട്ടമായി  മൈതാനങ്ങളിൽ   പോയി
ആകാശത്തേയ്ക്ക്  നോക്കി  ചിരിക്കുന്നത്   കണ്ടിട്ടുണ്ട് .അർഥം  ഇല്ലാത്ത
ഇത്തരം   ചിരിക്ക്  skylaugh  എന്ന്   പറഞ്ഞുകേട്ടിട്ടുണ്ട് . തെരഞ്ഞെടുപ്പു കാലത്ത്    മൈതാനങ്ങളിൽ  പോയി  ചിരിക്കേണ്ട   ആവശ്യമില്ല . വീട്ടിൽ
TV യുടെ   മുമ്പിലിരുന്ന്    ധാരാളം  ചിരിക്കാനുള്ള  വക  കൂടി വരികയാണ് .
ഇടുക്കി ഡാമിൽ   വെള്ളം  കുറയുമ്പോൾ   തെരഞ്ഞെടുപ്പ്  പ്രമാണിച്ച്  ചിരിയുടെ   ഡാം  നിറഞ്ഞു  കവിയുകയാണ് .

ഒന്നും ചെയ്യാനില്ലാതെ   ബോറടിച്ച്  ഇരിക്കുമ്പോഴാണ്   ASIANET / LIENET
ചാനലിൽ    BREAKING NEWS കണ്ടത് . സരിതയുടെ   കത്തിൻറെ   ഒറിജിനൽ
ഏഷ്യാനെറ്റ്‌ ന്    കിട്ടിയിരിക്കുന്നു ! എങ്ങനെ   ചിരിക്കാതിരിക്കും !കുടുകുടെ ചിരിച്ചു ,ചിരിച്ച്  ചിരിച്ച്  മണ്ണുകപ്പി .കണ്ണിൽ   കണ്ണീർ  നിറഞ്ഞു .
ഏപ്രിൽ   ഒന്നാം  തീയതി   broadcast ചെയ്യാനിരുന്ന    പരിപാടി ,എന്തുകൊണ്ടോ   രണ്ടു ദിവസം   താമസിച്ചു പോയി . സരിതയുടെ കൂടെയുള്ള   rehearsal ന്   കൂടുതൽ    സമയം   വേണ്ടി വന്നിരിക്കാം .എന്തായാലും  2016 ലെ    ഏറ്റവും   നല്ല joke നുള്ള    അവാർഡ്‌   Asianetന്  സ്വന്തം .

തെരഞ്ഞെടുപ്പ്   പ്രമാണിച്ച്   എല്ലാവരും    വളരെ  മാന്യത  കാണിക്കുന്ന
ഈ    അവസരത്തിൽ   Asianet  എന്തുകൊണ്ട്   ഈ   തലതിരിവ്‌  കാണിച്ചതെന്ന്    പിടി കിട്ടുന്നില്ല . ഒരു പക്ഷേ    ഉമ്മൻ ചാണ്ടിയെ
താറടിക്കാൻ വേണ്ടി    എതിരാളികളിൽ നിന്ന്   വാങ്ങിയ   പണം
കാശായി   refund ചെയ്യുന്നതിന് പകരം   ഈ   super


joke   കാണിച്ചതാവാം .
Southern  സുഡാനിൽ       പട്ടാളക്കാർക്ക്    മാസശമ്പളം  കൊടുക്കാൻ  കാശില്ല .
പകരം    സ്ത്രീകളെ   rape ചെയ്യാൻ    അനുവദിച്ചാണ്     ശമ്പള കുടിശ്ശിക
തീർക്കുന്നത് . അതേ  പണിയാണ്   Asianet ചെയ്തത് .

മലയാളത്തിൽ   ഒരു   പുതിയ   വാക്ക്   പഠിക്കാൻ  ഇടയായി .തെരഞ്ഞെടുപ്പുകാലത്ത്   മാന്യമായ   ഭാഷ  ഉപയോഗിക്കണമല്ലോ .
പരനാറി ,ചെറ്റ ,തെണ്ടിത്തരം ,മുതലായ   വാക്കുകൾ   ഉപയോഗിച്ചാൽ
ലക്ഷക്കണക്കിന്‌   വോട്ട്   ചോർന്നു പോകും . ഞാൻ  പഠിച്ച  പുതിയ
വാക്കാണ് '' പിതൃത്വ രഹിതമായ ''   എന്നത് .  നാടൻ   മലയാളത്തിൽ
പറഞ്ഞാൽ    '' തന്തയില്ലാത്തരം ''. സരിതയെ   കൂട്ടുപിടിച്ച്   Asianet നടത്തിയത്  തനി    തന്തായില്ലാത്തരം   ആണ് .


ഉമ്മൻ  ചാണ്ടി     സരിതയെ  ക്ലിഫ്ഫ്   ഹൌസിൽ  വെച്ച്   പീഡിപ്പിച്ചുവത്രേ !
എങ്ങനെ    ചിരിക്കാതിരിക്കും ?  ഉമ്മൻ ചാണ്ടി   മാത്രമല്ല ,അനേകം
നേതാക്കന്മാർ     സരിതയെ   പീഡിപ്പിച്ചുവത്രേ ! ഇത്രയേറെ   നേതാക്കൾ
തങ്ങളുടെ    രാഷ്ട്രീയ ഭാവി പോലും    അപകടപ്പെടുത്തിക്കൊണ്ട്   പീഡിപ്പിക്കാൻ
മാത്രം    സരിതയുടെ    ആകർഷണീയത   എന്താണെന്ന്   ഏഷ്യാനെറ്റ്‌  ഒന്നു
വിശദീകരിച്ചു തന്നാൽ    വളരെ   ഉപകാരമായിരിക്കും .


പണ്ട്     അമേരിക്കൻ   പ്രസിഡന്റ്‌  ആയിരുന്ന   Bill Clinton ,  മോനിക്കാ
Lewinsky  എന്ന    യുവതിയുമായി    അനാശാസ്യം  നടത്തി  കുടുങ്ങി ,വലിയ
വിവാദമായി . തലനാരിഴക്കാണ്    Clintonന്     അധികാരം   നഷ്ടമാകാതിരുന്നത് . പക്ഷേ   Clinton നോട്   നമുക്ക്   ക്ഷമിക്കാം . മോനിക്കാ
Lewinsky    അതീവ സുന്ദരി    ആയിരുന്നു . Clinton ചെറുപ്പവും    ആയിരുന്നു .

ഉമ്മൻ  ചാണ്ടിയെ  നിയമത്തിൻറെ   മുമ്പിൽ   കൊണ്ടുവരുമെന്നാണ്   സരിത
പറയുന്നത് . The   Devil    quoting the Bible  എന്ന    പ്രയോഗം   അറിഞ്ഞുകൂടാത്ത വർക്ക്   ഉദാഹരണ സഹിതം     പഠിക്കാനുള്ള    അവസരമാണ്  ഇത് .''ചെകുത്താൻ   വേദം ഓതുക ''  എന്ന്    മലയാളത്തിൽ   പറയും .

സരിതയുടെ   കത്ത് പോലുള്ള    തരം താണ   ചെപ്പടിവിദ്യകൾ  കൊണ്ട്
എതിര്പക്ഷത്തിന്    പത്ത്   വോട്ട്  കൂടുതൽ നേടിക്കൊടുക്കാം  എന്നാണ്
Asianet   വിചാരിക്കുന്നുവെങ്കിൽ     അവർക്ക് തെറ്റി . മാനംമര്യാദയായി ,
കുടുംബമായി    ജീവിക്കുന്നവരാണ്   കേരളത്തിൽ  ഭൂരിപക്ഷം .സരിതയുടെ   കത്തിന്  മണ്പാൽ വില / പുല്ലുവില    അവർ   കൽപ്പിക്കുന്നില്ല .




1 comment: